Skip to main content

രണ്ടു ദിവസം; അരലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടു ദിവസങ്ങളിലായി 51,942 പേർക്ക് കോവിഡ് വാക്സിൻ നൽകി. ജൂലൈ 19 ന് 30, 935 പേർക്കും 20 ന് 21007 പേർക്കും വാക്സിൻ നൽകിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ബുധനാഴ്ചത്തെ (ജൂലൈ 21 ) കണക്കനുസരിച്ച് 11890 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.

date