Skip to main content

സിക്കാ വൈറസ് പ്രതിരോധം: വെബിനാര്‍ സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ജില്ലാ കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സിക്കാ വൈറസ് ബാധ: നിയന്ത്രണവും, പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു.
 കുടുംബശ്രീ ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ -2 ഡോ.പി.അജിത ക്ലാസ് നയിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാ ഭായി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date