Skip to main content

ജില്ലയില്‍ കൂടുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍: എല്‍.എസ്.ജി.ഐ, വാര്‍ഡ് നം / പ്രദേശം 

മുതുതല-1, 2, 15

പട്ടാമ്പി നഗരസഭ-14, 19

കൊപ്പം-1, 16, 17

ചാലിശ്ശേരി-1, 2, 14, 15

നാഗലശ്ശേരി-13

ആനക്കര-10

വിളയൂര്‍-7, 8, 14

ഓങ്ങല്ലൂര്‍-19

കുലുക്കല്ലൂര്‍-13, 17

പുതുപ്പരിയാരം-16.

കൂടാതെ, കഴിഞ്ഞദിവസം (ജൂലൈ 21) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പാലക്കാട് നഗരസഭയിലെ വാര്‍ഡ് നമ്പര്‍ 16 ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

 മൈക്രോ കണ്ടേന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ 

1) തീവ്രബാധിത പ്രദേശങ്ങള്‍ അതിര്‍ത്തി തിരിക്കുന്നതിനു വേണ്ട നടപടികള്‍ ബന്ധപ്പെട്ട പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കണം.

2) തീവ്രബാധിത പ്രദേശങ്ങളില്‍ പോസിറ്റീവ് ആകുന്ന ആളുകളെ നിര്‍ബന്ധമായും ഡി.സി.സി / സി.എഫ്.എല്‍.റ്റി.സി യിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട ആരോഗ്യ, തദ്ദേശ സ്ഥാപന വകുപ്പ് അധികൃതര്‍ സ്വീകരിക്കണം.

3) അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ഹോം ഡെലിവറി നടത്തുന്നതിനു മാത്രമായി തുറന്നു പ്രവര്‍ത്തിക്കാം. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കരുത്.

4) പ്രസ്തുത പ്രദേശങ്ങളില്‍ മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ആര്‍.ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5) അനാവശ്യയാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം ഉണ്ടായിരിക്കണം.

6) നിയന്ത്രണ മേഖലകളില്‍ പൊതു വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ദീര്‍ഘദൂര ബസ്സുകള്‍ക്ക് കടന്ന് പോകാം. എന്നാല്‍ ഈ മേഖലയിലെ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമില്ല.

7) ആഴ്ച ചന്തകള്‍, വഴി വാണിഭങ്ങള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു.
?? ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.

9) മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ , പെട്രോള്‍ പമ്പ് എന്നിവ നിലവിലുള്ള നിയന്ത്രണ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാം.

10) പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

11) വീടുകളിലും, പൊതു സ്ഥലങ്ങളിലുമുള്ള ഒത്തു ചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചു.

12) മുന്‍പ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.

13) മരണ വീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്.

14) മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതു പരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് കര്‍ശന നിരോധനം.

15) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം നിലവിലുളള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമാണ്.

16) സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പ്രസ്തുത പ്രദേശങ്ങള്‍ ദിവസത്തില്‍ രണ്ടു തവണ സന്ദര്‍ശിച്ച്  നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

17) ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ എന്നിവര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
 

date