Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

 

ജില്ലയിൽ നാളെ (ജൂലൈ 23) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ആലത്തൂർ - വാനൂർ ലക്ഷംവീട് കോളനി സാംസ്കാരിക നിലയം

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ

3. വണ്ടാഴി - ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ

4. തിരുമിറ്റക്കോട് -  ഒഴുവത്ര ഗസാല ഓഡിറ്റോറിയം

5. ചളവറ - ഗവ. ഹൈസ്കൂൾ, ചളവറ

6. വല്ലപ്പുഴ - ഒ. എ. എൽ. പി സ്കൂൾ, വല്ലപ്പുഴ

7. ഓങ്ങല്ലൂർ - വാടാനംകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂൾ

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 22 വരെ 916334 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 22 വരെ 916334 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 170500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 22 ന് 1095 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 22) ടെസ്റ്റ് പോസിറ്റിവിറ്റി 18.39 ശതമാനമാണ്.

ഇന്ന് (ജൂലൈ 22) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂർ - തെക്കുമുറി അങ്കണവാടി

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- കണ്ണൻകുളമ്പ് അങ്കണവാടി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

3. പെരിങ്ങോട്ടുകുറിശ്ശി - പ്രാഥമിക ആരോഗ്യ കേന്ദ്രം

4. കോട്ടായി - പ്രീമെട്രിക് ഹോസ്റ്റൽ (പോലീസ് സ്റ്റേഷനു സമീപം)

5. തച്ചനാട്ടുകര - പ്രാഥമിക ആരോഗ്യ കേന്ദ്രം

6. അയിലൂർ - കുടുംബാരോഗ്യ കേന്ദ്രം

7. നെല്ലിയാമ്പതി - പോള ചിറക്കൽ ഹയർ സെക്കൻഡറി സ്കൂൾ, നൂറടി
 

date