Skip to main content
പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യുു.

പ്രകൃതിയെ സംരക്ഷിക്കാന്‍ കൈകോര്‍ത്ത് നാടാകെ പരിസ്ഥിതി ദിനാഘോഷം

ഫലവൃക്ഷ തൈകള്‍ ന'ുപിടിപ്പിച്ചും പരിസര ശുചീകരണം നടത്തിയും പ്ലാസ്റ്റിക്  ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുകയെ സന്ദേശം പകര്‍്   ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം  ജില്ലയില്‍ വിപുലമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം അടിമാലി  സര്‍ക്കാര്‍  ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിര്‍വ്വഹിച്ചു.
മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കു പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കി മാലിന്യസംസ്‌ക്കരണത്തില്‍ ശ്രദ്ധചെലുത്താന്‍ മനുഷ്യന്‍ തയ്യാറാവണമെും പൂര്‍ണമായും ഗ്രീന്‍് പ്രോ'ോക്കോള്‍ നടപ്പിലാക്കുകയും  വിദ്യാര്‍ത്ഥികള്‍  പ്രകൃതിയെ അറിഞ്ഞ് വളരാന്‍ ശീലിക്കണമെും ഉദ്ഘാടന പ്രസംഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെ'ു. ആഗോള താപനത്തെയും കാലവസ്ഥ വ്യതിയാനത്തെയും ചെറുക്കുതിനായി മരങ്ങള്‍ ന'ു വളര്‍ത്തുതിന്റെ ആവശ്യകത  ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഓര്‍മപ്പെടുത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ അംഗണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ അബൂബക്കര്‍, അസിസ്റ്റന്റ് ഫോറന്‍സ് കണസര്‍വേറ്റര്‍ സാജു വര്‍ഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ വൃക്ഷതൈകള്‍ ന'ു. അടിമാലി സ്‌കൂളില്‍ നിര്‍മ്മിച്ചി'ുള്ള ജൈവ പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടു. സംസ്ഥാനതലത്തില്‍ സ്‌കൂളുകളില്‍ നിര്‍മ്മിച്ച മികച്ച ജൈവവൈവിധ്യ പാര്‍ക്കിനുള്ള രണ്ടാം സ്ഥാനം അടിമാലി  ഗവ. ഹൈസ്‌കൂളിനാണ് ലഭിച്ചത്. ബോധവത്ക്കരണ സന്ദേശങ്ങള്‍  പകര്‍് അണിനിര  ബൈക്ക് റാലിയും ശ്രദ്ധേയമായി. ചടങ്ങില്‍ 'ോക്ക് പ്രോഗ്രാം ഓഫീസര്‍ വികെ ഗംഗാധരന്‍, സ്‌കൂള്‍ പിറ്റി എ പ്രസിഡന്റ് ബിനോയി ജോസഫ്,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സി കെ സിന്ധു, പരിസ്ഥിതി പ്രവര്‍ത്തകരായ സി എസ് റെജികുമാര്‍, ബുള്‍ബേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ആസ്ഥാനമായ  കുയിലിമല സിവില്‍ സ്റ്റേഷനില്‍ എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പരിസ്ഥിതിദിനാചരണം നടത്തി. കലക്‌ട്രേറ്റ് അങ്കണത്തില്‍ വിവിധ ഫലവൃക്ഷത്തൈകള്‍ ന'ു. വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ പങ്കെടുത്തു.  പാറേമാവ് ജില്ലാ ആയുര്‍വ്വേദാശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ ന'് പരിസ്ഥിതി ദിനം ആചരിച്ചു.

date