Skip to main content

ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ 26 ന് ആരംഭിക്കും

 

സംസ്ഥാന സാക്ഷരതാമിഷന്റെ  ഹയര്‍സെക്കന്ററി തുല്യത കോഴ്‌സിന്റെ  ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ജൂലൈ 26 ന് ആരംഭിക്കും. മെയ് 31 വരെ നടക്കുന്ന പരീക്ഷ എല്ലാ ദിവസവും  രാവിലെ 10 ന് തുടങ്ങും. രണ്ടാം വര്‍ഷ കോഴ്‌സിന്റെ നാലാം ബാച്ചിന്റെയും ഒന്നാം വര്‍ഷത്തിന്റെ അഞ്ചാം ബാച്ചിന്റെയും പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്.
ജില്ലയില്‍ 29 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഒന്നാം വര്‍ഷത്തില്‍ 927 പുരുഷന്‍മാരും 1544 സ്ത്രീകളും ഉള്‍പ്പെടെ 2471 പേരാണ് പരീക്ഷ എഴുതുന്നത്. 314 പട്ടികജാതിക്കാരും മൂന്ന് പട്ടിക വര്‍ഗക്കാരും പരീക്ഷ എഴുതുന്നത്. 2523 പേരാണ് രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത്. ഇതില്‍ 911 പേര്‍ പുരുഷന്‍മാരും 1612 പേര്‍ സ്ത്രീകളുമാണ്. 394 പട്ടികജാതിക്കാരും ഏഴ് പട്ടികവര്‍ഗക്കാരും പരീക്ഷ എഴുതുന്നുണ്ട്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള  ആളുകളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍സെക്കന്ററി തുല്യതാകോഴ്‌സിന് ചേര്‍ന്നവര്‍ക്ക് സാക്ഷരതാമിഷന്‍ ജില്ലയിലെ 54 പഠന കേന്ദ്രങ്ങളില്‍ ഒരു വര്‍ഷമായി അവധി ദിവസ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായാണ് നല്‍കിയതെന്നും ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ റഷീദ് ചോല അറിയിച്ചു.

date