Skip to main content

മാതൃജ്യോതി അപേക്ഷ ക്ഷണിച്ചു

 

ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വര്‍ഷം പതിമാസം 2000 രൂപ ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രില്‍ ഒന്നിന് ശേഷം പ്രസവിച്ച  ഭിന്നശേഷി അവകാശ നിയമത്തില്‍  പ്രതിപാദിക്കുന്ന 21 ഇനം ഭിന്നശേഷിയുള്ള അമ്മാര്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ കവിയരുത്. ഒരാള്‍ക്ക് പരമാവധി രണ്ട് തവണ മാത്രമാണ് ധനസഹായം അനുവദിക്കുക. അപേക്ഷയോടൊപ്പം ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്  എന്നിവയുടെ പകര്‍പ്പുകള്‍ അടക്കം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

date