Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി

 

മലപ്പുറം സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി. ജോയിന്റ് സെക്രട്ടറി കെ.ടി അലി അക്തര്‍, ട്രഷറര്‍ കെ.പരമേശ്വരന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ദാമോദരന്‍, ജില്ലാ കമ്മിറ്റി അംഗം ജോയി ജോണ്‍ എന്നിവര്‍ തുക ജില്ലാ കലക്ടറുടെ ചുമതലയുള്ള പ്രേം കൃഷ്ണന്‍ കലക്ട്രേറ്റില്‍ വെച്ച് കൈമാറി. ജില്ലാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ അംഗങ്ങള്‍ രണ്ടാം തവണയാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നത്.

 

date