Skip to main content

മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

 

പൊന്നാനി നഗരസഭയിലെ തീരപ്രദേശങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാനാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് പൊന്നാനിയിലെത്തിയത്. രണ്ട് ദിവസത്തെ ക്യാമ്പിലൂടെ 1400 പേര്‍ക്കാണ് ഇപ്രകാരം ഒന്നാം ഡോസ് വാക്‌സിന്‍ ലഭിച്ചത്. മലപ്പുറത്ത് നിന്ന് പൊന്നാനിയിലെത്തിയ രണ്ട് മെഡിക്കല്‍ ടീമാണ് നഗരസഭ തീര പ്രദേശങ്ങളില്‍ ക്യാമ്പ് നടത്തിയത്. നഗരസഭയുടെ നിര്‍ദേശാനുസരണം ബദ്രിയ മദ്രസ്സ, ആനപ്പടി സ്‌കൂള്‍, എം.ഇഎസ് കോളേജ് എന്നീ മൂന്ന് കോന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാസുദേശന്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.ആബിദ, ഡോ.വഹീദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date