Skip to main content

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമിന്  എ.ഐ.സി.ടി.ഇ അംഗീകാരം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ പുതിയതായി ആരംഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐസി.ടി.ഇ) അംഗീകാരം.  ഒരു ബാച്ചില്‍ 60 പേര്‍ക്കാണ് പ്രവേശനം.

നിലവില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകള്‍ ക്യാമ്പസില്‍ നടന്നു വരുന്നു. ഇതിനു പുറമെ ഐ.എച്ച്.ആര്‍.ഡി കോഴ്സുകളായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (എ.ഐസി.ടി.ഇ), ഡി.സി.എ, ഡി.ടി.എച്. സര്‍വീസ് ടെക്നിഷ്യന്‍ എന്നീ കോഴ്സുകള്‍ നടന്നു വരുന്നു.പ്രവേശനത്തിനുള്ള യോഗ്യത, മറ്റു വിവരങ്ങള്‍ക്കു വിളിക്കേണ്ട നമ്പറുകള്‍: 04862 232246, 297617, 8547005084

date