Skip to main content

നഗര വഴിയോര വിപണിക്ക് തുടക്കമായി

 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കുന്ന നഗര വഴിയോര വിപണിയുടെ ഹരിപ്പാട് നഗരസഭാതല ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീജകുമാരി നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനു ആര്‍.നാഥ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലേഖ മോഹന്‍, മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.സിന്ധു, കൃഷി ഓഫീസര്‍ ഡി. ഷാജി എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ എല്ലാ നഗരസഭകളിലും വിപണി നടത്തും. കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും അവരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി ഒരുക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. ബുധനാഴ്ച ദിവസം മാത്രമായിരിക്കും വിപണി. സമീപ പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്കും അവരുടെ കാര്‍ഷികോത്പ്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും വില്ക്കുന്നതിന് ഇവിടെ അവസരമുണ്ട്. യുവ കര്‍ഷകരായ ബിജു, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വഴിയോര വിപണി ഒരുക്കുന്നത്.

date