Skip to main content

മലപ്പുറം ജില്ലയില്‍ 15.40 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 15,40,387 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10,91,917 പേര്‍ക്ക് ഒന്നാം ഡോസും 4,48,470 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.  

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,68,231 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 60,130 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,23,281 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 3,25,430 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,322 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 30,530 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,526 പേര്‍ക്ക് ഒന്നാം ഡോസും 19,480 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

date