Skip to main content

മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു

 

കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യതകള്‍ : ബിരുദം --ജേര്‍ണലിസത്തില്‍ ബിരുദമോ,  ബിരുദാനന്തര ഡിപ്ലോമ യോ അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം
സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍  പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം
വേതനം: പ്രതിമാസം 20,000 (ഇരുപതിനായിരം)  രൂപ
അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി,  കാക്കനാട്,  കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍  0484 2422275.

date