Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി  വീട് വയ്ക്കുന്നതിനു ധനസഹായം

ഫിഷറീസ് വകുപ്പ് 2018-19 വര്‍ഷം നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിനു ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.    വേലിയേറ്റ രേഖയില്‍ നിന്നു 50 മീറ്ററിനുളളില്‍ താമസിക്കുന്നവരും സിആര്‍ഇസെഡ് അനുവദനീയമായ സ്ഥലങ്ങളില്‍ സ്വന്തമായി  സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ചു മാറി താമസിക്കാന്‍ തല്‍പരരും സ്വന്തമായി സ്ഥലം ഇല്ലാത്തവരുമായിരിക്കണം.  
    ഭൂമി വാങ്ങാന്‍ പരമാവധി ആറു ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിനു നാലു ലക്ഷം രൂപയുമാണ് അനുവദിക്കുക.  അപേക്ഷാ ഫോറങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും മത്സ്യഭവനുകളിലും ലഭിക്കും.  2016-17 വര്‍ഷം ഫിഷറീസ് വകുപ്പിന്റെ ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരമുളള കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതും നിലവില്‍ വേലിയേറ്റ രേഖയില്‍ 50 മീറ്ററിനുളളില്‍ താമസിക്കുന്നവരും ഈ പദ്ധതിയില്‍ പുതുതായി അപേക്ഷ നല്‍കണം.   അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഈ മാസം 18 നു വൈകിട്ട് നാലു മണിക്കകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലോ കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2202537.

date