Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനം 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12. ഓണ്‍ലൈനായി  അപേക്ഷിക്കുന്നവര്‍  അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.  ഈ  അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ    രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ആഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സിബിഎസ്‌സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് നിശ്ചിത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും. 

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471  2543888, 8547006804), അടൂര്‍ (പത്തനംതിട്ട, 04734- 224078, 8547005020),  ചേര്‍ത്തല (ആലപ്പുഴ, 0478  2552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469 -2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-232899, 8547005011), മുട്ടം (തൊടുപുഴ, 04862-255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484  2623573, 8547005028), വരടിയം (തൃശൂര്‍, 0487  2214773, 8547005022), വാഴക്കാട്  (മലപ്പുറം 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012),  പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495  2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ നിലവിലുള്ളത്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും  ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് email: ihrd.itd@gmail.com

date