പ്‌ളാസ്റ്റിക് മാലിന്യം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍: ജില്ലാ ഭരണകൂടത്തിന് അംഗീകാരം
കൊച്ചി: പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള അംഗീകാരം എറണാകുളം ജില്ലാ ഭരണകൂടത്തിന്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക ( Beat Plastic Pollution) എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിപാടിയിലാണ് മുഖ്യമന്ത്രി പുരസ്‌കാരം നല്കിയത്. എറണാകുളം ജില്ലാ കളക്ടര്‍ക്കു വേണ്ടി ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അഹമ്മദ് കബീര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഫലപ്രദവും ശ്രദ്ധേയവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച 21 സ്ഥാപനങ്ങള്‍ക്കാണ് പരിസ്ഥിതി കാലാവസ്ഥാ വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ നല്‍കിയത്. എറണാകുളം ജില്ലയില്‍ നിന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, തിരുവൈരാണിക്കുളം ക്ഷേത്രഭരണ സമിതി, എസ് സി എംഎസ് എഞ്ചി കോളേജ്, എന്‍. എസ്. എസ്. ടെക്‌നീക്കല്‍ സെല്‍, തുരുത്തിക്കര ഊര്‍ജ്ജനിര്‍മല ഹരിതഗ്രാമം, സൊസൈറ്റി ഫോര്‍ തെരേസയന്‍സ് ഫോര്‍ എന്‍വിറോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ (ടഠഋജ) എന്നിവയ്ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നടന്ന പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു നടത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശുചിത്വ മിഷനും, ഹരിത കേരളം മിഷനും, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിരുന്നു. തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം, മലയാറ്റൂര്‍ തീര്‍ത്ഥാടനം, ആലുവ ശിവരാത്രി, ഇടപ്പള്ളി പെരുന്നാള്‍, മൂത്തകുന്നം ഉത്സവം തുടങ്ങിയവ ഹരിതചട്ടം പാലിച്ചു നടത്തുന്നത് വഴി ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനചംക്രമണം ചെയ്യാനും ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സാംസ്‌കരിക്കാനും കഴിഞ്ഞിരുന്നു.
40 ലധികം ജീവനക്കാര്‍ ജോലി ചെയുന്നു ഓഫീസില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുകയും, ഭക്ഷണാവശിഷ്ടങ്ങള്‍ ബയോഡൈജസ്റ്റര്‍ ഉപയോഗിച്ച് ഓഫീസില്‍ തന്നെ കമ്പോസ്റ്റ് ചെയ്ത് ഓഫീസിലെ ചെടിച്ചട്ടികളില്‍ നിക്ഷപിക്കുന്ന പ്രവര്‍ത്തനം നടത്തിയതിനാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പുരസ്‌കാരത്തിന് അര്‍ഹമായത്. മുളന്തുരുത്തി പഞ്ചായത്തിലെ പത്താം വാര്‍ഡായ തുരുത്തിക്കരയെ ഊര്‍ജ്ജ നിര്‍മ്മല ഹരിത ഗ്രാമമാക്കി മാറ്റിയതിനാണ് തുരുത്തിക്കരയ്ക്ക് അംഗീകാരം ലഭിച്ചത്. പ്ലാസ്റ്റിക് ബാഗുകള്‍ക്കും റെക്‌സിന്‍ ബാഗുകള്‍ക്കും പകരം പ്രകൃതി ബാഗ്, ഭുമിത്രം സഞ്ചി തുടങ്ങിയവ നിര്‍മ്മിച്ച് വിതരണം നടത്തുന്നതിനും കുടംബശ്രീ യൂണിറ്റുകളെ പരിശീലിപ്പിക്കുന്നതിനും സെന്റ് തെരേസാസ് കോളേജിനെ പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമാകുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു 'സ്‌റ്റെപ്' ന് അംഗീകാരം ലഭിച്ചു. 12 ലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുത്ത നടതുറപ്പ് മഹോത്സവം പൂര്‍ണ്ണമായും ഹരിത മാര്‍ഗരേഖ പാലിച്ചു നടത്തിയതിനും 1.5 ടണ്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പടെ 5.5 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രിയമായി സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കിയതിനും തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിനും പുരസ്‌കാരം ലഭിച്ചു. പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണസമയം പങ്കാളികളായ കറുകുറ്റി എസ് സിഎംഎസ് എഞ്ചിനീയറിംഗ് കോളേജിനും മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
- Log in to post comments