Skip to main content

'ഈസ് ഓഫ് ലിവിങ്' സര്‍വ്വേ ജില്ലയില്‍ പൂര്‍ത്തിയായി

 

 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 'ഈസ് ഓഫ് ലിവിങ്' സര്‍വ്വേ ജില്ലയില്‍ ജൂലൈ 29ന് പൂര്‍ത്തീകരിച്ചു. 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 1,34,379 കുടുംബങ്ങളിലാണ് സര്‍വ്വേ നടത്തിയത്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി സര്‍ക്കാരുകള്‍ നടത്തിവന്ന ക്ഷേമ പദ്ധതികള്‍ ഈ കുടുംബങ്ങളുടെ ജീവിത നിലവാരത്തില്‍ എത്രത്തോളം മാറ്റമുണ്ടാക്കി എന്ന് മനസിലാക്കാനായിരുന്നു സര്‍വേ.

 

നിര്‍ദേശിച്ച സമയത്തിന് മുമ്പായി തന്നെ ജില്ലയില്‍ സര്‍വ്വേ 100 ശതമാനം പൂര്‍ത്തീകരിച്ചതായി സര്‍വ്വേയുടെ ജില്ലാ നോഡല്‍ ഓഫീസറും തൃശൂര്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുമായ സറീന റഹ്‌മാന്‍ അറിയിച്ചു. ഗ്രാമവികസന വകുപ്പ്, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, അങ്കണവാടി, ആശ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ വേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

date