Skip to main content

മത്സ്യകൃഷിക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

 

പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴിൽ എസ് സി/ എസ് ടി വിഭാഗക്കാരിൽ നിന്നും മാത്രമായി റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക് മത്സ്യകൃഷി എന്നിവയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ് റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത.  അതേസമയം രാജ്യത്തെ മത്സ്യ ഉൽപാദനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുന്നതിനായി ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങൾ ഇല്ലാത്ത ആളുകൾക്കും മത്സ്യകൃഷി ചെയ്യാൻ സാധിക്കുന്ന രീതിയാണ് ബയോഫ്ളോക്ക് മത്സ്യകൃഷി. ജലത്തിൽ അമോണിത്തെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽ തന്നെ ഉത്പാദിപ്പിച്ചു മത്സ്യം വളർത്തുന്ന രീതിയാണിത്.

 

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടൻ ജംഗ്ഷൻ, പള്ളിക്കുളം, തൃശൂർ - 680001എന്ന വിലാസത്തിൽ ആഗസ്റ്റ് 9നകം തപാൽ മുഖേനയോ ddftsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണമെന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ 0487-2421090

date