Skip to main content

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്, ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ( കാര്‍ , ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ദര്‍ഘാസുകള്‍ http://www.etenders.kerala.gov.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. 800 കിലോമീറ്ററിന് പ്രതിമാസം 20000 രൂപ നിരക്കിലാണ് നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിന് ആര്‍.സി. ബുക്ക് ,ഇന്‍ഷൂറന്‍സ് , ടാക്‌സിപെര്‍മിറ്റ് ,ടാക്‌സ് ചെലാന്‍  ഉള്‍പ്പടെയുള്ള രേഖകള്‍ ഉണ്ടായിരിക്കണം. വാഹനത്തിന്റെ കാലപ്പഴക്കം എഴ് വര്‍ഷത്തില്‍കൂടാന്‍ പാടില്ല . ടെണ്ടറില്‍ കരാര്‍ തുക കാണിക്കണം. അടങ്കല്‍ തുക 140000. ദര്‍ഘാസുകള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് മൂന്നിന് വൈകീട്ട് നാല് വരെ സ്വീകരിക്കും. ദര്‍ഘാസുകള്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04922- 254007  

date