Skip to main content

 സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ്  മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

 

 

 

 'സുഭിക്ഷ 'യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി  പേരാമ്പ്രയിൽ ആരംഭിച്ച ത്രീലയർ സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു.കോവിഡ് പ്രതിസന്ധിയിൽ മാസ്‌ക് നിർമ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി  അത്യാവശ്യവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.  കോവിഡ് പ്രതിരോധത്തിൽ  നിർണ്ണായകമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ പരമാവധി ഉത്പന്നങ്ങൾ  സംസ്ഥാനത്തിന് അകത്തുതന്നെ നിർമ്മിക്കാനുള്ള നടപടികൾ  ആരോഗ്യവകുപ്പും വ്യവസായ വകുപ്പും ആലോചിച്ചിരുന്നു. 

സംസ്ഥാനത്തെ മാതൃക  ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ 'സുഭിക്ഷ 'യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി
ചാലിക്കരയിൽ 15 ലക്ഷം രൂപ ചിലവിലാണ് ത്രീലയർ സർജിക്കൽ മാസ്ക്  നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചത്. ദിവസേന ഒരുലക്ഷം മാസ്കുകൾ നിർമ്മിക്കാൻ ശേഷിയുള്ള യൂണിറ്റിൽ 10 വനിത തൊഴിലാളികളാണുള്ളത്‌. ഏറ്റവും കുറഞ്ഞ നിരക്കിൽ ആളുകൾക്ക് മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം.

ചടങ്ങിൽ  ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.ബാബു, നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട്  പി.എൻ.ശാരദ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബിന്ദു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.രാധ, കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനിൽ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ, മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ, തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമല ടീച്ചർ, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ കവിത പി.സി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, സുഭിക്ഷ ചെയർമാൻ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

date