Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

 

ആലപ്പുഴ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ്, പ്ലസ് വണ്‍ സയന്‍സ് പ്രവേശനം ലഭിക്കുന്നതിന് പട്ടിക വര്‍ഗ്ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളും അനുബന്ധ രേഖകളും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്, സീനിയര്‍ സൂപ്രണ്ട്, ജി.എം.ആര്‍.എസ്, കുളത്തൂപ്പുഴ, ചേഴിയക്കോട് പി.ഒ. എന്ന വിലാസത്തിലോ, 40051gmrhskplza@gmail.com എന്ന ഇമെയിലിലോ അയക്കണം. ഫോണ്‍: 7736855460, 9446085395, 6282371951. 

date