Skip to main content

ജനകീയാസൂത്രണ രജതജൂബിലി ആഘോഷം: മൊമന്റോ മാതൃക ക്ഷണിച്ചു

കേരളത്തിന്റെ സാമൂഹ്യ വികാസചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക വേളയിൽ മികച്ച ഇടപെടൽ നടത്തിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും ആദരിക്കാനുള്ള മൊമന്റോ തയ്യാറാക്കുന്നതിന് മാതൃക ക്ഷണിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ചരിത്രവും പ്രസക്തിയും അനാവരണം ചെയ്യുന്ന മൗലികമായ സൃഷ്ടികളാവണം. ഒരാൾക്ക് ഒരു മാതൃകയാണ് അയക്കാനാവുക. ആഗസ്റ്റ് എട്ടിന് മുൻപ്  info@kila.ac.in  ൽ അയയ്ക്കണം.
പി.എൻ.എക്സ്. 2596/2021

date