Post Category
കല്യാണി മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ചലച്ചിത്ര സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കല്യാണി. മലയാളത്തിലും തമിഴിലും അവർ പാടിയ ഗാനങ്ങൾ ആസ്വാദക മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.എൻ.എക്സ്. 2604/2021
date
- Log in to post comments