ഡോക്ടര്‍മാര്‍ക്കുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം
ഡോക്ടര്‍മാര്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ്, സഹകരണ, സ്വതന്ത്ര സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അവാര്‍ഡുകളും സംസ്ഥാനത്തെ പൊതുമേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയര്‍മാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായ വിദഗ്ധ കമ്മിറ്റിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. വ്യക്തികള്‍, അസോസിയേഷന്, സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍ എന്നിവയ്ക്ക് മികച്ച ഡോക്ടര്‍മാരുടെ പേരുകള്‍ നിര്‍ദേശിക്കാം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഇ.എസ്.ഐ എന്നിവിടങ്ങളില്‍ നിന്നുളള അപേക്ഷകള്‍ അതത് വകുപ്പ് അധ്യക്ഷന്മാര്ക്കും മറ്റുളള അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സമര്‍പ്പിക്കണം. അതത് സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും അഞ്ചു കോപ്പികള്‍ വീതം സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷകള്‍ കമ്മിറ്റി നിരസിക്കും. നിബന്ധനകളും മറ്റു വിവരങ്ങളും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ.എസ്.ഐ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ആരോഗ്യ കേരളം, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15.
പി.എന്‍.എക്സ്.2277/18
- Log in to post comments