Skip to main content

സീറ്റൊഴിവ്

കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ആണ്‍കുട്ടികളുടെ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 6 മുതല്‍ 9 വരെ, പ്ലസ് വണ്‍ കൊമേഴ്സ് (എക്കണോമിക്സ് ,ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) പ്ലസ് വണ്‍ സയന്‍സ് (ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി) എന്നീ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ, പട്ടികജാതി, ജനറല്‍ വിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്.  നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷകളും അനുബന്ധരേഖകളും പ്രിന്‍സിപ്പാളിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട്, ജിഎംആര്‍എസ് കുളത്തൂപ്പുഴ ചോഴിയക്കോട് എന്ന വിലാസത്തിലോ 40051gmrhskplza@gmail.com  എന്ന ഇ-മെയിലിലോ ലഭിക്കണം.

    അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്  (പ്ലസ് വണ്‍), ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,  ആധാര്‍ കാര്‍ഡ് പകര്‍പ്പ്,  ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, ഫോട്ടോ-3  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7736855460, 9446085395, 6282371951.

date