Skip to main content

കൈത്തറി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2021-22 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെയാണ് ധനസഹായം അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിന്റെയും പരീക്ഷകൾ നടക്കാത്തതിന്റെയും സാഹചര്യത്തിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ  ആനുകൂല്യ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ മേഖലാ ഓഫീസുകളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാം. കണ്ണൂർ: 0497-2702995, കോഴിക്കോട്: 0496-2984709, എറണാകുളം: 9446451942, തിരുവനന്തപുരം: 9995091541.
പി.എൻ.എക്സ്. 2614/2021
 

date