സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമവുമായി കുടുംബശ്രീ ഹരിതഅയല്കൂട്ടം
മഴക്കാലത്ത് പടര്‍ന്നുപിടിക്കുന്ന മാരകരോഗങ്ങളെ തടയുന്നതിനു കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. അയല്‍കൂട്ട എഡിഎസ് യോഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടും. കൊതുകുജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി എന്നിവയുടെ പകര്‍ച്ച തടയുന്നതിനു എല്ലാഅയല്ക്കൂട്ട അംഗങ്ങളും പരസ്പരം വീടും, പരിസരവും ശുചീകരിക്കുന്ന പ്രവൃത്തികള്‍ക്കാണു തുടക്കംകുറിക്കുന്നത്. ഇതിലൂടെ ജില്ലയിലെ 10800 അയല്‍കൂട്ടങ്ങളിലും ഇതിന്റെ സന്ദേശം എത്തിക്കുന്നതോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളിലും അയല്കൂട്ടങ്ങള് പങ്കാളികളാകും. അയല്‍കൂട്ട യോഗം നടക്കുന്ന വീടുകള്‍ ശുചീകരിക്കുകയും വെളളം കെട്ടികിടക്കുന്നത് ഒഴിവാക്കുകയും കൊതുകുകള്‍ പെരുകുന്ന സ്ഥലംവൃത്തിയാക്കുകയും വീടും പരിസരവും ആരോഗ്യസൗഹൃദം ആക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി തുടക്കമിടുന്നത്. അയല്‍കൂട്ട യോഗം നടക്കുന്ന വീട് മുഴുവന്‍ അംഗങ്ങളും ശുചിത്വമാണെന്ന് ഉറപ്പാക്കുകയും മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചു പരിസ്ഥിതിസൗഹൃദ അയല്ക്കൂട്ടമാക്കിമാറ്റുകയും ചെയ്യുന്നതോടൊപ്പം ആരോഗ്യശുചിത്വ പ്രവര്‍ത്തനം നടക്കുന്ന പ്രവര്‍ത്തകരെ ജില്ലാതലത്തില്‍ അനുമോദിക്കുകയും ചെയ്യും.
- Log in to post comments