Skip to main content

പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനധനസഹായം:  അപേക്ഷിക്കാം

കാസർകോട് ജില്ലാ പഞ്ചായത്ത് വാർഷിക  പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക്  പഠനധനസഹായ  പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, എഞ്ചിനീയറിങ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, പോളിടെക്‌നിക്, മറ്റ് സർക്കാർ അംഗീകൃത റഗുലർ      കോഴ്‌സുകൾ, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സർവ്വകലാശാലകളുടെ കോഴ്‌സുകൾ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഗ്രാമസഭ, ഊരുകൂട്ടം അംഗീകരിച്ച ലിസ്റ്റിൽപ്പെട്ടവരായിരിക്കണം. ജാതി, വരുമാനം സർട്ടിഫിക്കറ്റുകൾ, പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത്, ബ്ലോക്ക്തലങ്ങളിൽ ഇതേ  ആവശ്യത്തിന് തുക നൽകിയിട്ടില്ല എന്ന ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം, ആധാർ, ബാങ്ക് അക്കൗണ്ട് പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ ആഗസ്റ്റ് 31 നകം  കാസർകോട് ട്രൈബൽ ഡവലപ്‌മെന്റ്   ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04994-255466.

date