Skip to main content

ഗുഡ് ഇംഗ്ലീഷ് : കഞ്ഞിക്കുഴി ബ്ലോക്കിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് 

 

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ഗുഡ് ഇംഗ്ലീഷ് എന്ന പേരിൽ ഹ്രസ്വ കാല സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിനായാണ് ഹ്രസ്വകാല കോഴ്സ്‌. സാക്ഷരതാ മിഷനുമായി ചേർന്ന് തുടർ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ കഞ്ഞിക്കുഴി, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലാണ് കോഴ്സ് നടത്തുന്നത്. ഒരു പഞ്ചായത്തിൽ 20 പേർക്കാണ് പ്രവേശനം നൽകുക. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വ്യക്തികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നാലു മാസമാണ് കോഴ്സ് കാലാവധി. അക്കാദമിക യോഗ്യതയുള്ള അധ്യാപകർ ക്ലാസുകൾ നയിക്കും. താല്പര്യമുള്ളവർക്ക്‌ ബ്ലോക്കിൽ അപേക്ഷ നൽകാവുന്നതാണ്. പ്രായപരിധിയില്ല. വിശദവിവരത്തിന് ഫോൺ: 9947161244, 9847933949.

date