Skip to main content

ഹരിത കർമ്മ സേനക്ക് മെറ്റൽ ട്രോളികൾ നൽകി

 

ആലപ്പുഴ : മാലിന്യ നിർമ്മാർജ്ജനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഹരിത കർമ്മ സേനക്ക് മെറ്റൽ ട്രോളികൾ നൽകി കരുവാറ്റ ഗ്രാമപഞ്ചായത്ത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തുന്ന വാതിൽപ്പടി പ്ലാസ്റ്റിക് ശേഖരണം ഊർജ്ജിതമാക്കുന്നതിനാണ് മെറ്റൽ ട്രോളികൾ എത്തിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് വാർഡുകളിലേക്കും ഒരു ട്രോളിക്ക് 14,000 രൂപ വകയിരുത്തിയാണ് ട്രോളികൾ വാങ്ങി നൽകിയത്. ഹരിത കർമ്മ സേനക്കുള്ള 
മെറ്റൽ ട്രോളികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ. കവിത റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. മോഹൻകുമാർ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ഓമനക്കുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. നാഥൻ, പി.ബി. ബിജു, എസ്. സുനിൽകുമാർ, ഹരിത കേരളാ മിഷൻ റിസോഴ്സ്പേഴ്സൺ എസ്.ദേവരത്നൻ, പഞ്ചായത്ത് സെക്രട്ടറി സി.വി. അജയകുമാർ, അസിസ്റ്റൻറ് സെക്രട്ടറി ഷാമില എന്നിവർ പങ്കെടുത്തു.

date