Skip to main content

നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത രായ യുവതീയുവാക്കള്‍ക്ക് മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കാത്തതും ഗ്രാമസഭ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവരുമായിരിക്കണം അപേക്ഷകര്‍. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് സഹിതം ഓഗസ്റ്റ് 31ന് മുന്‍പ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04742794996.
(പി.ആര്‍.കെ നമ്പര്‍.1943/2021)
 

date