Skip to main content

കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചു

 

 

പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ഐ സി ഡി എസ് പ്രൊജക്ട്, ദേശീയ ആയുഷ് മിഷന്‍ പാലക്കാട് ജില്ലാ പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെ അമ്പലപ്പാറയില്‍ കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചു. കൃത്യമായ ചികിത്സ തേടാതെ ഒറ്റമൂലികളുടെ ഉപയോഗത്താല്‍ ആരോഗ്യം നശിപ്പിക്കരുതെന്ന് ക്ലാസ് നയിച്ച ഒറ്റപ്പാലം ആയുഷ്ഗ്രാം മെഡിക്കല്‍ ഓഫിസര്‍ ഡോ. നിഥിന്‍ മോഹന്‍ പറഞ്ഞു. കോവിഡ് കാലത്ത് കൃത്യമായ ചികിത്സ കിട്ടേണ്ടത് പ്രസക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  ദേശീയ ആയുഷ് മിഷന്‍ യോഗ പരിശീലകന്‍ വി. വിഷ്ണു, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എം.എസ് ഖദീജ, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ഉദ്യോഗസ്ഥ ജിമി ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.  

date