Skip to main content

ദേശീയ സാമ്പിള്‍ സര്‍വേ: അവലോകനയോഗവും ഏകദിന പരിശീലനവും സംഘടിപ്പിച്ചു

 

ചെറുകിട -അസംഘടിത മേഖലകളിലെ സംരംഭങ്ങളെക്കുറിച്ച് നടക്കുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ അവലോകനയോഗവും ഏകദിന പരിശീലനവും സംഘടിപ്പിച്ചു. ഡയറക്ടര്‍ മുഹമ്മദ് യാസിര്‍.എഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ കുമാരന്‍ പി.ടി., സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തോമസ് എം.ജെ. എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.ഒ.നടത്തുന്ന വിവിധ ദേശീയ സാമ്പിള്‍ സര്‍വേകളില്‍  ശരിയായ വിവരം നല്‍കി രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതായി ഡയറക്ടര്‍ പറഞ്ഞു. ലോക്ഡൗണ്‍ മൂലം പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതോ വരുമാന- ചെലവുകളില്‍ ഗണ്യമായ വ്യതിയാനങ്ങള്‍ വന്നതോ ആയ നിരവധി സംരംഭങ്ങളാണ് സര്‍വ്വേ യൂണിറ്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ ശരിയായ നയ രൂപീകരണത്തിനും വികസനത്തിനും ശരിയായ വിവരങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളതായതിനാല്‍ അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ച ഇത്തരം വിവരങ്ങള്‍ അതേപടി രേഖപ്പെടുത്താന്‍  എന്യൂമറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  തദ്ദേശസ്ഥാപനങ്ങളും പോലീസുമായി കോര്‍ഡിനേഷന്‍ തുടരാനും കണ്ടെയിന്‍മെന്റ് സോണ്‍, ഡി കാറ്റഗറി എന്നിവിടങ്ങളില്‍ സര്‍വേ ഒഴിവാക്കാനും തീരുമാനിച്ചു.

date