Skip to main content

പ്രതിഭാ പിന്തുണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പ്രതിഭാ പിന്തുണ പദ്ധതിക്ക് അപേക്ഷിക്കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് അവസരം. വിശദാംശങ്ങളടങ്ങിയ പ്രോജക്ട്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പ്രതിഭ തെളിയിക്കുന്നതിനുള്ള രേഖകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04742794996.
(പി.ആര്‍.കെ നമ്പര്‍.1945/2021)
 

date