Skip to main content

ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്

പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് 75 ശതമാനം സബ്‌സിഡിയോടെ നല്‍കുന്ന ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സിന് അപേക്ഷിക്കാം. എഫ്.ഐ.എം.എസ് രജിസ്‌ട്രേഷനും മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും സ്വന്തമായി യാനവും ഉള്ള തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. യാനങ്ങള്‍ നിലവില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതും ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഉള്ളതും ആയിരിക്കണം. അവസാന തീയതി ഓഗസ്റ്റ് ആറ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും നീണ്ടകര ഫിഷറീസ് സ്റ്റേഷനിലും മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍- 04742792850, 04762680036.
(പി.ആര്‍.കെ നമ്പര്‍.1946/2021)
 

date