Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം: എന്‍.ആര്‍.ഐ സീറ്റുകളില്‍  പ്രവേശനത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

 

 

 

 ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂര്‍ (8547005032, 0479-2454125), അടൂര്‍ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേര്‍ത്തല (8547005038, 0478-2552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന   എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തില്‍  എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി  ആഗസ്റ്റ് ഒന്‍പത് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളില്‍ 2021 ആഗസ്റ്റ് 11 ന്    വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍അറിയിച്ചു.  അപേക്ഷ  www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റിലോ  കോളേജുകളുടെ വെബ്‌സൈറ്റിലോ(പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക്  www.ihrd.ac.in.  ഇമെയില്‍ :  ihrd.itd@gmail.com

date