Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 1547 പേർ (1441 ഒന്നാം ഡോസും, 106 രണ്ടാം ഡോസും) കോവാക്സിൻ കുത്തിവെപ്പെടുത്തവർ 353 പേർ (33 ഒന്നാം ഡോസും 320 രണ്ടാം ഡോസും)  സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 1006 (938 ഒന്നാം ഡോസും 68 രണ്ടാ

 

ജില്ലയിൽ ഇന്ന് (04.08.2021) ആകെ 1547 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 600 ഗർഭിണികൾ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസുമടക്കം 608 പേരും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 മുതൽ 39 വയസ്സുവരെയുള്ള 431 പേർ ഒന്നാം ഡോസും 16 പേർ രണ്ടാം ഡോസുമടക്കം 447 പേരും, 40 മുതൽ 44 വരെയുള്ള 21 പേർ  ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 22 പേരും കുത്തിവെപ്പെടുത്തു. 
ഇതു കൂടാതെ 2 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, ഒരു മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 201 പേർ ഒന്നാം ഡോസും 45 പേർ രണ്ടാം ഡോസുമടക്കം 246 പേരും, 60 വയസിനു മുകളിലുള്ള 185 പേർ ഒന്നാം ഡോസും 30 പേർ രണ്ടാം ഡോസുമടക്കം 215 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 36 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 353 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 20 ഗർഭിണികൾ ഒന്നാം ഡോസും,18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 9 പേർ ഒന്നാം ഡോസും 189 പേർ രണ്ടാം ഡോസുമടക്കം 198 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 4 പേർ ഒന്നാം ഡോസും 97 പേർ രണ്ടാം ഡോസുമടക്കം 101 പേരും, 60 വയസ്സിനു മുകളിലുള്ള 34 പേർ ഒന്നാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 3 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്. 

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 1006 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 4 ഗർഭിണികൾ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 676 പേർ ഒന്നാം ഡോസും 19 പേർ രണ്ടാം ഡോസുമടക്കം 695 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 51 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസുമടക്കം 54 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കൂടാതെ 2 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 22 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും, വിദേശത്തു പോകാൻ തയ്യാറെടുക്കുന്ന 3 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും, 45 മുതൽ 59 വരെയുള്ളവരിൽ 131 പേർ ഒന്നാം ഡോസും 31 പേർ രണ്ടാം ഡോസുമടക്കം 162 പേരും, 60 വയസ്സിനു മുകളിലുള്ള 47 പേർ ഒന്നാം ഡോസും 12 പേർ രണ്ടാം ഡോസുമടക്കം 59 പേരും, 3 മുലയൂട്ടുന്ന അമ്മമാർ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളിൽ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 12 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date