Skip to main content

ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സൈറ്റല്‍സ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സ്;  അപേക്ഷ ക്ഷണിച്ചു

കൊച്ചി: കണ്ണൂര്‍, സേലം (തമിഴ്‌നാട്) ഗഡക് (കര്‍ണാടക) വെങ്കിടഗിരി (ആന്ധ്രാപ്രദേസ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജികളില്‍ നടത്തി വരുന്ന എഐസിറ്റിഇ അംഗീകാരമുളള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കുന്നതിനുളള തീയതി ഒക്‌ടോബര്‍ 27 വരെ ദീര്‍ഘിപ്പിച്ചു. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം ജൂലൈ ഒന്നിന് 15 വയസിനും 23 വയസിനും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
കണ്ണൂരിലെ ആകെയുളള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുളളവര്‍ക്കും തമിഴ്‌നാട്-ആറ്, കര്‍ണാടക-രണ്ട്, പോണ്ടിച്ചേരി-രണ്ട് എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. അതുപോലെ കേരളത്തില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്ക് സോലം-17, വെങ്കിടഗിരി-മൂന്ന്, ഗഡക്-മൂന്ന് എന്നീ അനുപാതത്തില്‍ പ്രസ്തുത ഐ.ഐ.എച്ച്.ടി കളിലും പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവ: സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷ നേരിട്ടോ www.iihtkannur.ac.in വെബ്‌സൈറ്റ് വഴിയോ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഉണ്ടായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റി്യൂറ്റട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍.പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂര്‍ 670007. ഫോണ്‍ 0497-2965390.

 

date