Skip to main content

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു ഡി വിഭാഗം സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലെ ഇളവുകളും നിയന്ത്രണങ്ങള്‍ ജില്ലാ കലക്ടര്‍ പുതുക്കി നിശ്ചയിച്ചു. ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളാണ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക. വ്യാഴാഴ്ച (2021 ജൂലൈ 29) മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. നാലു വിഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പോലീസ്, തദ്ദേശഭരണ സ്ഥാപന അധികാരികള്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.

പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും, എ, ബി കാറ്റഗറികളില്‍ 50 ശതമാനം ജീവനക്കാരോട് കൂടിയും സി കാറ്റഗറിയില്‍ 25 ശതമാനം ജീവനക്കാരോട് കൂടിയും പ്രവര്‍ത്തിക്കുന്നതാണ്. ഡി കാറ്റഗറിയില്‍ ഉള്‍പ്പടെ എല്ലാ കാറ്റഗറികളിലും അവശ്യ സര്‍വ്വീസുകളും മുഴുവനായും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായിരിക്കും.

date