Skip to main content

വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണം

കേരളത്തില്‍ വെളിച്ചെണ്ണയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ വെളിച്ചെണ്ണയുടെ നിര്‍മ്മാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സിനൊപ്പം അവരുടെ ബ്രാന്‍ഡുകള്‍ കൂടി 30 ദിവസത്തിനകം കണ്ണൂര്‍ ഭക്ഷ്യസുരക്ഷാ അസി. കമീഷണറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അസി. കമീഷണര്‍ അറിയിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ സാധ്യമാവൂ. ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ബിസിനസ് തുടരാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നും അസി. കമീഷണര്‍ അറിയിച്ചു. ഫോണ്‍: 8943346193, 0497 2760930

date