Skip to main content

ജില്ലാതല വയോജന കൗണ്‍സില്‍ യോഗം ചേര്‍ന്നു

 

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ജില്ലാതല വയോജന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി രൂപീകരണത്തില്‍ വയോജന സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. വയോജനങ്ങളോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണ പരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച  പോസ്റ്റര്‍ രചന മത്സര വിജയികള്‍ക്കുള്ള ഉപഹാരവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ , ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ. ഒ. അബീന്‍, സീനിയര്‍ സൂപ്രണ്ട് ദീപു, വയോജന കൗണ്‍സില്‍ അംഗങ്ങളായ മധു മണി, ചക്രപാണി, സാമൂഹ്യനീതി വകുപ്പ് ജീവനക്കാരായ പ്രദീപ്, സജീന, വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date