Skip to main content

ജില്ലയില്‍ 998 പേര്‍ക്ക് കോവിഡ്; 1165 പേര്‍ക്ക് രോഗമുക്തി

 

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23%

ആലപ്പുഴ: ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 13) 998 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ രോഗമുക്തരായി. 13.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 968 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 229251 പേര്‍ രോഗമുക്തരായി. 10190 പേര്‍ ചികിത്സയിലുണ്ട്.
243 പേര്‍ കോവിഡ് ആശുപത്രികളിലും 2050 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6523 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 207 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1693 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1614 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20972 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 7540 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.

ആലപ്പുഴ ജില്ലയില്‍ 41,360 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇതുവരെ 14,17,440 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 9,72,604 പേര്‍ ആദ്യ ഡോസും 4,44,836 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

date