Skip to main content

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു

 

 

കൊച്ചി: മുവാറ്റുപുഴ നഗരസഭ വായോമിത്രം പദ്ധതിയും ശ്രീ.നാരായണ ഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പൈങ്ങോട്ടൂരും സംയുക്തമായി മുവാറ്റുപുഴ നഗരസഭ പരിധിയിലുള്ള 60 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക് വേണ്ടി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 14/8/2021 മുതല്‍ 31/8/2021 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധയിനം മത്സരങ്ങളോടൊപ്പം സമ്മാനദാനവും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 9072380117, 96451 02175

date