Skip to main content

കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണനമേള  ഓഗസ്റ്റ് 16 മുതല്‍ പത്തനംതിട്ടയില്‍

കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണനമേള ഓഗസ്റ്റ് 16 മുതല്‍ 19 വരെ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജ് ഗ്രൗണ്ടില്‍ നടക്കും. ശുദ്ധമായ നാടന്‍ ഉത്പന്നങ്ങള്‍, വിവിധതരം ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി കുടുംബശ്രീ അംഗങ്ങളുടെ വിവിധങ്ങളായ ഉത്പന്നങ്ങള്‍  മിതമായ വിലയില്‍ ഓണവിപണന മേളയില്‍ ലഭിക്കും. 
16ന് രാവിലെ 10.30 ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.റ്റി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബികാവേണു അധ്യക്ഷത വഹിക്കും.
 

date