Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ‍ അനുസ്മരണവും പ്രഭാഷണവും നാളെ

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ ഭാഗമായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യ വാഞ്ഛയും എന്ന വിഷയത്തിൽ നാളെ (ഓഗസ്റ്റ് 15ന് ) അനുസ്മരണ പരിപാടിയും പ്രഭാഷണവും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 ന് ആറാട്ടുപുഴ മംഗലത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ഹാളിൽ നടക്കുന്ന പരിപാടി സാംസ്‌കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ വിഷയാവതരണം നടത്തും.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. അജിത, ഡോ. പി.വി. സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എല്‍.മന്‍സൂര്‍, പ്രസീദ സുധീർ, ഐ - പി.ആർ.ഡി മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. ഷൈല, ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക സമിതി പ്രസിഡന്റ് കെ. രാമചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി. തിലകരാജ്, കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. കെ. ഖാൻ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്ര യോഗം പ്രസിഡന്റ് ബി. വിബിൻ, കെ.എം. ആനന്ദൻ, കെ. അനിലാൽ, ഡി. കാശിനാഥൻ, എസ്. മനോജ് , ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവര്‍ പങ്കെടുക്കും. https://www.facebook.com/DistrictInformationOfficerAlappuzha എന്ന ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജിലൂടെ തത്സമയം പരിപാടി കാണാം.

 

date