Skip to main content

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വഴുതക്കാട് മുഖ്യകാര്യാലയത്തിൽ സംസ്ഥാന സർക്കാരിന്റെ കോവിഡ് ചട്ടങ്ങൾ പാലിച്ച് ആഘോഷിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുൺ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എൻ. മായ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമാ സീരിയൽ നടി മാളവിക വേൽസ് മുഖ്യാതിഥിയായിരുന്നു. കെ.എസ്.എഫ്.ഡി.സിയുടെ ചിത്രാഞ്ജലി സ്റ്റുഡിയോ ഉൾപ്പെടെ മറ്റ് എല്ലാ യൂണിറ്റുകളിലും സിനിമാ രംഗത്തെ പ്രമുഖരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
പി.എൻ.എക്സ്. 2821/2021

date