Skip to main content

തൊടുപുഴയില്‍  സപ്ലൈകോയുടെ ഓണം ഫെയര്‍ ആഗസ്ത് 16 മുതല്‍ 20 വരെ

 

സപ്ലൈകോയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിക്കുന്ന താലൂക്ക് ഓണം ഫെയറിന്റെ ഉദ്ഘാനം  പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.  നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി.ജി.രാജശേഖരന്‍ ആദ്യവില്‍പ്പന നടത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സലിം കുമാര്‍, ആര്‍.പ്രശോഭ്, അഡ്വ.ജോസി ജേക്കബ്ബ്, ജിമ്മി മറ്റത്തിപ്പാറ, കെ.എസ്. അജി തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു.കെ.ബാലന്‍ സ്വാഗതവും തൊടുപുഴ ഡിപ്പോ മാനേജര്‍ റിച്ചാര്‍ഡ് ജോസഫ് നന്ദിയും പറഞ്ഞു. സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആഗസ്ത് 16 മുതല്‍ 20 വരെയാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുക.

date