Skip to main content

വർക്കലയിൽ മാവേലി സൂപ്പർ സ്റ്റോർ തുറന്നു

വർക്കലയിൽ സപ്ലൈകോയുടെ പുതിയ മാവേലി സൂപ്പർ സ്റ്റോർ തുറന്നു. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ മാവേലി സൂപ്പർ സ്റ്റോർ നാടിനു സമർപ്പിച്ചു. വർക്കല മുനിസിപ്പാലിറ്റിയിലെ ജവഹർ പാർക്കിനു സമീപം കേശവ ബിൽഡിംഗിലെ മാവേലി സ്റ്റോർ നവീകരിച്ചാണു മാവേലി സൂപ്പർ സ്‌റ്റോർ തുറന്നത്.

 

കേരളത്തിൽ ആർക്കും പട്ടിണി കിടക്കരുതെന്ന ദൃഢനിശ്ചയം സർക്കാരിനുണ്ടെന്നു മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കും. മാവേലി സ്റ്റോറുകൾ വഴി ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തു പുതുതായി 31 മാവേലി സ്റ്റോറുകൾ വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

 

വി. ജോയി എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, സപ്ലൈകോ മേഖല മാനേജർ വി. ജയപ്രകാശ്, ഡിപ്പോ മാനേജർ എസ്. ഗീത, താലൂക്ക് സപ്ലൈ ഓഫീസർ എ. സജാദ് തുടങ്ങിയവർ പങ്കെടുത്തു. 

date