Skip to main content

തദ്ദേശഭരണ സാരഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

ലഹരിമുക്തിക്കെതിരെ താഴെതട്ടില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് എം.പി. അദ്ബുസമദ് സമദാനി എം.പി. നശാമുക്ത് ഭാരത് അഭിയാന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് അദ്ധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. ലഹരി വിമുക്ത ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും എം.പി പറഞ്ഞു.

എ.ഡി.എം മെഹറലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ അധ്യക്ഷന്‍ അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, നശാമുക്ത് ഭാരത് അഭിയാന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍, സൈക്യാട്രിസ്റ്റ് എല്‍.ആര്‍. മധുജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date