മലപ്പുറം ജില്ലയില്‍ 18.8 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ 18,80,530 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 13,30,087 പേര്‍ക്ക് ഒന്നാം ഡോസും 5,50,443 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്. ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം തുടരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 3,86,460 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 92,415 പേര്‍ക്ക് രണ്ട് ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 8,42,464 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 3,94,690 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,646 പേര്‍ക്ക് ഒന്നാം ഡോസും 30,741 പേര്‍ക്ക് രണ്ട് ഘട്ട ഡോസും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 22,970 പേര്‍ക്ക് ഒന്നാം ഡോസും 19,697 പേര്‍ക്ക് രണ്ട് ഡോസും ലഭ്യമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര് ഒന്നാം ഡോസും 12,900 പേര് രണ്ടാം ഡോസ് വാക്സിനും നേരത്തെ ലഭ്യമാക്കിയിരുന്നു.
- Log in to post comments